ലഖ്നൗ: മെയ് ഒന്നു മുതല്‍ പതിനെട്ട് വയസ്സു കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യനാഥിന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊറോണ ഇല്ലാതാക്കും. രാജ്യം വിജയിക്കും’, യോഗി ട്വിറ്ററില്‍ കുറിച്ചു. അതേസമയം യുപിയില്‍ കൊവിഡ് അതി വേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
24 മണിക്കൂറിലുള്ളില്‍ 30000ലധികം കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് യുപി സര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞത്.
Discussion about this post