ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊവിഡ് മരണവും ഉയര്‍ന്നു. ഇന്നലെ മാത്രം 2023 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 24 മണിക്കൂറിനിടെ 1,67,457 പേര് രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ 2,95,041 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് 1,82,553 പേര് മരിച്ചു. നിലവില്‍ 21,57,538 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 13 കോടിയില്‍പ്പരം ആളുകള്‍ക്ക് വാക്സിന് നല്കി. 13,01,19,310 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കൊവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും 60000ലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
Discussion about this post