മുതിര്‍ന്ന നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ അന്തരിച്ചു; വിയോഗം കൊവിഡ് ബാധയെ തുടര്‍ന്ന്

മുംബൈ: മുതിര്‍ന്ന നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ അന്തരിച്ചു. 81വയസായിരുന്നു. കൊവിഡ് ബാധയെതുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് കിഷോര്‍ നന്ദലസ്‌കറിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

Veteran Actor | Bignewslive

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മറാത്തി സിനിമയിലൂടെയാണ് നന്ദലസ്‌കര്‍ ശ്രദ്ധനേടുന്നത്. 1989 ല്‍ പുറത്തിറങ്ങിയ മിന ടിക്കയായിരുന്നു ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. ഖാഖി, വാസ്തവ്. സിംഗം തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Exit mobile version