ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു.
പുതിയ തീയതി, പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
യുജിസി നെറ്റ് പരീക്ഷ മെയ് രണ്ടു മുതല്‍ പതിനേഴ് വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെയ്ക്കാന്‍ പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.നേരത്തെ നീറ്റ് പിജി , ജെഇഇ മെയ്ന്‍ പരീക്ഷകളും മാറ്റിവച്ചിരുന്നു.
📢Announcement
Keeping in mind the safety & well-being of candidates and exam functionaries during #covid19outbreak, I have advised @DG_NTA to postpone the UGC-NET Dec 2020 cycle (May 2021) exams.#Unite2FightCorona pic.twitter.com/5dLB9uWgkO— Dr. Ramesh Pokhriyal Nishank (@DrRPNishank) April 20, 2021