ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും 10 കൊവിഡ് രോഗികള്‍ വീതം മരിക്കുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മാത്രം 240 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.
ഞായറാഴ്ച 161 പേര്‍ക്കും ശനിയാഴ്ച 167 പേര്‍ക്കും ജീവന് നഷ്ടപ്പെട്ടു. 141 പേര് വെള്ളിയാഴ്ചയും 112 പേര് വ്യാഴാഴ്ചയും മരിച്ചു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 823 പേരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നത് ഭീതി ഉയര്‍ത്തുന്നുണ്ട്. 23,698 പേര്‍ക്കാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച കൊവിഡ് ബാധിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച 25,462 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
Discussion about this post