കോവിഡ് കുതിക്കുന്നു; മോഡിയുടെ പോർച്ചുഗൽ, ഫ്രാൻസ് യാത്രകൾ റദ്ദാക്കി

pm-modi_

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോർച്ചുഗൽ യാത്ര കോവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ തീരുമാനം. പോർച്ചുഗലിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടിക്കായി പ്രധാനമന്ത്രി പോർച്ചുഗലിലേക്ക് തിരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് തീരുമാനം.

മേയ് എട്ടിന് നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി യാത്ര പുറപ്പെടേണ്ടിയിരുന്നത്. മെയ് എട്ടിന് നടത്താനിരുന്ന ഉച്ചകോടി ഇനി വെർച്വലായി നടത്താനാണ് സാധ്യത. അതേസമയം, വെർച്വൽ ഉഭയകക്ഷി യോഗത്തിനായി ഇതുവരേയും തീയതി തീരുമാനിച്ചിട്ടില്ല.

പോർച്ചുഗൽ സന്ദർശനത്തിന് പുറമേ മോഡി ഫ്രാൻസ് സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ, ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ ഇന്ത്യ സന്ദർശനവും റദ്ദാക്കിയിരുന്നു.

Exit mobile version