ന്യൂഡല്‍ഹി: അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനെടുക്കാം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.
നിലവില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്‌സിന് നല്‍കി കൊണ്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
രാജ്യത്ത് ഇന്നലെ 2.73 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 1619 പേര്‍ മരിക്കുകയും ചെയ്തിരുന്നു.