ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂയാണ് പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ നിലവില്‍ വാരാന്ത്യ കര്‍ഫ്യൂ നിലവിലുണ്ട്. എന്നാല്‍ റെക്കോര്‍ഡ് രോഗികളാണ് ഇന്നലെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഒരാഴ്ച സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഇന്നലെ 25,462 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്.
ഡല്‍ഹിയില്‍ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ കുറവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post