കൊച്ചി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാന്‍ ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 10മുതല്‍ രാവിലെ 7വരെയാണ് നിരോധനം. കൂടാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദ്വീപിലേക്ക് പ്രവേശിപ്പിക്കുള്ളു. ദ്വീപിലെത്തുന്നവര്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,38,423 പേര്‍ക്കാണ് രോഗ മുക്തി. 1,501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,47,88,209 ആയി.
ഇതില്‍ 1,28,09,643 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,77,150 ആയി. നിലവില്‍ 18,01,316 പേരാണ് ചികിത്സയിലുള്ളത്. 12,26,22,590 പേര്‍ക്കാണ് ഇതുവരെയായി പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത്.