കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ജൂന അഖാഡ; തീരുമാനം പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്

ഹരിദ്വാര്‍: കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ജൂന അഖാഡ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരത്തെ പറഞ്ഞിരുന്നു. ഇത് പരിഗണിച്ചും കൊവിഡ് ബാധിച്ച് സന്യാസികള്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുംഭമേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

KUMBAMELA | bignewslive

അതേസമയം കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു.

Exit mobile version