തെലങ്കാന: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പ്രവേശിക്കണമെന്നും എത്രയും വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.
I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested.
ನನ್ನ ಕೋವಿಡ್-19 ಪರೀಕ್ಷೆಯ ವರದಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಕಳೆದ ಕೆಲವು ದಿನಗಳಲ್ಲಿ ನನ್ನ ಸಂಪರ್ಕಕ್ಕೆ ಬಂದವರು ಕೋವಿಡ್ ಪರೀಕ್ಷೆ ಮಾಡಿಸಿಕೊಳ್ಳಿ.— H D Kumaraswamy (@hd_kumaraswamy) April 17, 2021
അതേസമയം കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച നടത്തിയ കൊവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യെദ്യൂയൂരപ്പക്ക് കൊവിഡ് ബാധിച്ചിരുന്നു.
Upon having mild fever, today I got tested for Covid-19 and my report has come out positive. Although I am doing fine, I am being hospitalised based on the advise of doctors. I request all those who have come in my contact recently to be observant and exercise self-quarantine.
— B.S. Yediyurappa (@BSYBJP) April 16, 2021
ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.