ലഖ്നൗ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 10,000 രൂപ വരെ ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മാസ്‌ക് ധരിക്കാതെ പിടികൂടിയാല്‍ ആദ്യതവണ 1000 രൂപയും രണ്ടാം തവണ 10,000 രൂപയുമാണ് പിഴ ഈടാക്കുക. ഞായറാഴ്ച ലോക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാവും പ്രവര്‍ത്തനാനുമതി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ മെയ് 15 വരെ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍വര്‍ധവനവാണ് ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.
പു
രാത്രി എട്ടു മണി മുതല്‍ രാവിലെ ഏഴുവരെയാണ് ഇപ്പോള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയായിരുന്നു. നിലവില്‍ ലഖ്നൗ, കാണ്‍പുര്‍ സിറ്റി, ഗൗതം ബുദ്ധ നഗര്‍, പ്രയാഗ്രാജ്, വാരാണാസി, ഗാസിയബാദ്, മീററ്റ്, ഗോരഖ്പൂര്‍, ശ്രാവസ്തി, മൊറാദബാദ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.