ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പത്താംക്ലാസ് പരീക്ഷ തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.
നേരത്തെ മെയ് മൂന്നു മുതല്‍ 21 വരെ പരീക്ഷകള്‍ നടത്താനായിരുന്നു തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികള്‍ മാറ്റി. തുടര്‍ന്ന് മെയ് അഞ്ചു മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു.
ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. ഇതേതുടര്‍ന്നാണ് പത്താംക്ലാസ് പരീക്ഷ തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മെയ് 31 മുതല്‍ നടത്തുന്നത് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് പരിഗണിക്കുന്നുണ്ട്.
Discussion about this post