സൂറത്ത്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡിനെതിരെ യാഗം. തെക്കന്‍ ഗുജറാത്തിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയായ ന്യൂ സിവില്‍ ആശുപത്രിയിലാണ് കൊറോണ വിമുക്തി യജ്ഞം നടത്തിയത്.
ആര്യസമാജ അംഗങ്ങളാണ് യജ്ഞം നടത്തിയത്. ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യാഗം നടത്തിയതെന്ന് ആര്യ സമാജ അംഗങ്ങള്‍ പറഞ്ഞു.”നഗരത്തിലെ രണ്ടു ശ്മശാനങ്ങളില്‍ ഇതേ യാഗം നടത്തിയിരുന്നു. എന്‍സിഎച്ച് ആശുപത്രി ഡീന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവിടെ യാഗം നടത്തിയത് എന്ന് ആര്യ സമാജം പ്രസിഡന്റ് ഉമാശങ്കര്‍ ആര്യ പറഞ്ഞു.
ഗുജറാത്തില്‍ കൊവിഡ് വ്യാപനം ഉയരുന്നുന്നതിനിടെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡിനെതിരെ യാഗം നടത്തിയത്. അതേസമയം രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കുന്നത്. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1038 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,00,739 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്.
രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
Yagna at a state-run hospital in Gujarat, to get rid of COVID. pic.twitter.com/lyljbICy7L
— Vibhinna Ideas (@Vibhinnaideas) April 14, 2021