ലഖ്നൗ: കുംഭമേളയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേരാണ് കുംഭമേളയില്‍ പങ്കുകൊണ്ടത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തി 10 ലക്ഷത്തോളം ജനങ്ങളാണ് മേളയ്ക്ക് എത്തിയത്. ഇപ്പോള്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറില്‍ ഉള്ളത്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1925 കേസുകളും 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന ഷാഹി സ്നാനില്‍ ഒരു ലക്ഷത്തോളം ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവര്‍ ഒരുമിച്ച് കൂടിയത്. വിശ്വാസികള്‍ക്കൊപ്പം പതിനായിരക്കണക്കിന് പൂജാരികളും ഹരിദ്വാറില്‍ എത്തിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകള്‍ ഉണ്ടെങ്കിലും അതൊന്നും പലരും പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post