ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം യോഗി ആദിത്യനാഥ് തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ഇന്നലെ ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും അഖിലേഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 18000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
???-??? ???? ?????? ????? ?? ??????? ???????? ?? ??? ????? ???? ???? ???? ??? ?? ???? ?? ? ?? ?? ?? ????? ???? ?? ??? ???
????? ??? ????? ??? ?? ??? ???? ?????? ??? ??? ???, ?? ???? ?????? ????? ?? ?? ?? ?? ???? ??? ???? ?? ??? ?? ??? ????? ?? ???????? ??? ???? ?? ????? ?? ???
— Akhilesh Yadav (@yadavakhilesh) April 14, 2021
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1,84,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിത്. ഇന്നലെ 82,339 പേരാണ് രോഗമുക്തരായത്. പ്രതിദിന മരണവും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1027 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1,84,372 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയര്‍ന്നു. ഇതില്‍ ആകെ 1,23,36,036 പേര് രോഗമുക്തി നേടി.രാജ്യത്തെ കൊവിഡ് മരണം 1,72,085 ആയി. നിലവില്‍ ഇന്ത്യയില്‍ 13,65,704 പേരാണ് ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post