ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്വാറന്റീനില്‍. സുരക്ഷാ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയത്. സ്വയം നിരീക്ഷണത്തില്‍ പോകുന്ന വിവരം യോഗി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ചൊവ്വാഴ്ച മാത്രം 18,021 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 85 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 9309 പേരാണ് യു.പിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.