ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. രാജ്യത്തെ ഇരുപത്തിനാലാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീല്‍ ചന്ദ്ര. സുനില്‍ അറോറ വിരമിച്ചതോടെ സുശീല്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയായിരുന്നു.
2019 ഫെബ്രുവരിയിലാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. 1980 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനാണ് സുശീല്‍ ചന്ദ്ര. സര്‍വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു.
Discussion about this post