ഭുവനേശ്വര്‍: ‘രണ്ട് തല, മൂന്ന് കൈകള്‍, രണ്ട് കാലുകള്‍’ ഒഡീഷയിലെ അംബിക എന്ന യുവതി അപൂര്‍വ്വ ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ഒരു സ്വകാര്യ ആശുപത്രിയിലാണ് അംബിക അപൂര്‍വ്വ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ഉടല്‍ കൂടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്. പൂര്‍ണ്ണ വളര്‍ച്ചയിലെത്തിയ തലകള്‍ കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്‍ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
Odisha: A woman give birth to conjoined twins — two girls — having two heads and three hands at a private hospital in Kanigaon, Kendrapara district on Sunday. The twins were later shifted to Shishu Bhawan in Cuttack as their health deteriorated. pic.twitter.com/d07rR2x61d
— ANI (@ANI) April 12, 2021
ശ്വസിക്കുന്നതിനും രണ്ട് മൂക്ക് ഉപയോഗിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം, നെഞ്ചും ആമാശയവും ഒട്ടിച്ചേര്‍ന്ന നിലയിലാണ്. രാജ് നഗറിലെ കനി ഗ്രാമത്തില്‍ നിന്നുള്ള ഉമാകാന്ത് പരീദയും ഭാര്യ അംബികയുമാണ് കുട്ടികളുടെ മാതാപിതാക്കള്‍. കേന്ദ്രപരയിലെ ആശുപത്രിയില്‍ ഞായറാഴ്ച ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.
കുട്ടികളെ വിദഗ്ധചികിത്സക്കായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റിയിരിക്കുകയാണ്. അപൂര്‍വമായ ശരീരികാവസ്ഥയില്‍ ജനിച്ച കുട്ടികളായതിനാല്‍ ആരോഗ്യനിലയില്‍ ചില പ്രശ്നങ്ങളുണ്ടെന്നും കുട്ടികളെ വിദഗ്ധപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.