ന്യൂഡല്‍ഹി; സുപ്രീം കോടതിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 44 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, പകുതിയിലധികം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.
മൂവായിരത്തിലധികം ജീവനക്കാരാണ് സുപ്രീം കോടതിയില്‍ ഉള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ഇന്ന് മുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ്സുകള്‍ കേള്‍ക്കും.
ഇത് കാരണം ഇന്ന് വൈകിയാണ് കോടതി നടപടികള്‍ ആരംഭിക്കുക. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞവര്‍ഷം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.