ഭോപാൽ: കോവിഡിനെ തുരത്താൻ മധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിൽ പൂജ നടത്തി വിവാദം ക്ഷണിച്ചുവരുത്തി മന്ത്രി. വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ ഠാക്കൂറാണ് വിമാനത്താവളത്തിലെ ദേവി അഹല്യ ഭായി ഹോൽക്കറുടെ പ്രതിമയ്ക്കുമുന്നിൽ പൂജ നടത്തിയത്.
MP tourism and culture minister Usha Thakur prays before statue of Indore's legendary ruler Devi Ahilyabai Holkar at Indore Airport for end of COVID-19 pandemic's second wave. With 887 new cases, Indore presently has 6921 active cases. @NewIndianXpress @TheMornStandard pic.twitter.com/SnR6SlMepX
— Anuraag Singh (@anuraag_niebpl) April 9, 2021
പൂജയിൽ മന്ത്രി പങ്കുടെടുത്തതാകട്ടെ മാസ്ക് പോലും ധരിക്കാതേയും. വിമാനത്താവളത്തിന്റെ ഡയറക്ടർ ആര്യാമാ സന്യാസും ജീവനക്കാരും ഉൾപ്പെടെയുള്ളവരും പൂജയിൽ പങ്കെടുത്തു. സ്ഥിരമായി മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിലെത്തുന്ന മന്ത്രിയുടെ നടപടി മുമ്പും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
സ്ഥിരമായി ഹനുമാൻ സ്തോത്രം ചൊല്ലുന്നതിനാൽ തനിക്ക് മാസ്കിന്റെ ഒന്നും ആവശ്യമില്ലെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇവർ നിയമസഭാ സമ്മേളനത്തിനിടെ മറുപടി പറഞ്ഞത്. പശുവിന്റെ ചാണകംകൊണ്ട് ഹോമം നടത്തിയാൽ 12 മണിക്കൂർ നേരത്തേക്ക് കോവിഡിനെ അകറ്റിനിർത്താമെന്നും ഇവർ പറഞ്ഞിരുന്നു.
Discussion about this post