മുംബൈ: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും ആര്‍എസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു.
राष्ट्रीय स्वयंसेवक संघ के परमपूजनीय सरसंघचालक डॉ. मोहनजी भागवत आज दोपहर कोरोना पॉज़ीटिव हुये है। अभी उन्हें कोरोना के सामान्य लक्षण हैं तथा वे सामान्य जाँच और सावधानी के नाते नागपुर के किंग्ज़वे अस्पताल में भर्ती हुए हैं।
— RSS (@RSSorg) April 9, 2021
കൊവിഡ് ബാധിതനായ ഭാഗവതിനെ നിലവില്‍ നാഗ്പൂരിലെ കിങ്സ്വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധാരണ നിലയിലുള്ള പരിശോധനകളും മറ്റും നടത്തി വരികയാണ്. അതേസമയം, അദ്ദേഹത്തിന് മറ്റു പ്രശ്നങ്ങളില്ലെന്നും ആര്‍എസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു. 70കാരനായ മോഹന്‍ ഭാഗവത് മാര്‍ച്ച് ഏഴിന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.