ബംഗളൂരു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനുമുമ്പിലെത്തി വിഷം കഴിച്ച് ജീവനെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. ധാര്‍വാര്‍ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തിലെ ശ്രീദേവി കമ്മാര്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് ശ്രീവേദി മരണത്തിന് കീഴടങ്ങിയത്.
പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ സഹായം തേടി സ്ഥലം എംപി കൂടിയായ പ്രള്‍ഹാദ് ജോഷിയെ കാണാന്‍ ഇവര്‍ പലതവണ ശ്രീദേവി ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. വീട് നിര്‍മാണത്തിന് സഹായം ലഭിക്കാതെ വന്നതോടെയാണ് ശ്രീദേവി മനംമടുത്ത് ജീവനൊടുക്കിയത്. ഇക്കാര്യം വ്യക്തമാക്കി ഇവര്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ വീട് തകര്‍ന്നത്. ഇതിന് നഷ്ടപരിഹാരമായി 50,000 രൂപ ലഭിച്ചിരുന്നു. എന്നാല്‍, വീട് നന്നാക്കാന്‍ ഈ തുക പോരെന്ന് പറഞ്ഞാണ് ഇവര്‍ കൂടുതല്‍ സഹായധനത്തിനുവേണ്ടി ശ്രമിച്ചത്. പ്രള്‍ഹാദ് ജോഷിയെ നേരില്‍ കാണാന്‍ ശ്രമിച്ചിട്ട് അവസരം ലഭിച്ചുമില്ല. മന്ത്രിയെ കാണാനായി ഇവര്‍ ഡല്‍ഹിയില്‍ വരെപോയിരുന്നു. പാര്‍ലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാല്‍ കാണാനായില്ല. തുടര്‍ന്നാണ്, ചൊവ്വാഴ്ച ഇവര്‍ മന്ത്രിയുടെ വീടിനുമുമ്പിലെത്തി വിഷം കഴിച്ചത്. ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടുകുട്ടികളുമുള്ളത്.
Discussion about this post