ഭോപ്പാല്‍: രാജ്യം വീണ്ടും കോവിഡ് ഭീതിയിലേക്ക് നീങ്ങുകയാണ്, വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനുമുള്ള നീക്കത്തിലാണ് അധികൃതര്‍.
ഈ സാഹചര്യത്തിലാണ് ഗുരുതര വീഴ്ചയുടെ വീഡിയോ വൈറലാകുന്നത്. കോവിഡ് രോഗിയേയും കൊണ്ടുപോകുന്ന ആംബുലന്‍സ് വഴിയോരത്തു നിര്‍ത്തി ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടേതാണ് വീഡിയോ. ഭോപ്പാലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സഹ്‌ദോല്‍ ജില്ലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ വഴിയോരത്തെ കടയില്‍ നിന്ന് കരിമ്പിന്‍ ജ്യൂസ് ഓര്‍ഡര്‍ ചെയ്യുകയാണ്. മുഖത്തെ മാസ്‌ക് താടിയിലേക്ക് താഴ്ത്തിവച്ചാണ് ആരോഗ്യപ്രവര്‍ത്തകന്‍ നില്‍ക്കുന്നതെന്ന് വീഡിയോയില്‍ കാണാം.
നിങ്ങള്‍ കൊറോണ രോഗിയെ കൊണ്ടു പോവുകയല്ലേ എന്നും മാസ്‌ക് നേരെയിടൂ എന്നും വഴിയില്‍ നില്‍ക്കുന്നയാള്‍ ഇദ്ദേഹത്തോട് ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍ തനിക്ക് കൊറോണയില്ലെന്നും താന്‍ രോഗിയെ കൊണ്ടുപോവുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് ആരോഗ്യപ്രവര്‍ത്തകന്റെ മറുപടി.
ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള പത്തു സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.
शहडोल में कुछ स्वास्थ्यकर्मी एक #कोरोना संक्रमित को लेकर खुलेआम शहर के बीच घूमते नजर आए, यही नही कोरोना संक्रमित को लेकर शहर के बीच गन्ने के जूस का आनंद लेते रहे @ndtv @ndtvindia #COVID19India pic.twitter.com/Qg07TcR6ei
— Anurag Dwary (@Anurag_Dwary) April 9, 2021