ഡല്‍ഹി എയിംസിലെ വാക്‌സിനേഷന്‍ ലഭിച്ച 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

Delhi AIIMS | Bignewslive

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വാക്‌സിനേഷന്‍ ലഭിച്ച ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിയ ലക്ഷണങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് കണ്ടത്. ഇതോടെ 32 പേര്‍ ഹോം ക്വാറന്റൈനിലും അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

marriage function | Bignewslive

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ 24 പേരാണ് മരിച്ചത്. 11,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡല്‍ഹിയിലെ കൊവിഡ് നിരക്ക് കുത്തനെ ഉയരുകയാണ്.

കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രി നിയന്ത്രണമടക്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായി പടര്‍ന്ന് പിടിക്കുകയാണ്.

Exit mobile version