ബെംഗളൂരു: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് തുല്യമായ അവധി നല്കി കര്‍ണാടക സര്‍ക്കാര്‍.ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്കാണ് പ്രസവാവധിക്ക് തുല്യമായ അവധി നല്‍കുന്നത്. 180 ദിവസത്തെ അവധിയാണ് നല്‍കുക.
ഭര്ത്താക്കന്മാര്ക്ക് 15 ദിവസവും അവധിയെടുക്കാം. നേരത്തേ ദത്തെടുക്കുന്ന സ്ത്രീകള്‍ക്ക് 60 ദിവസമായിരുന്നു അവധിയായി അനുവദിച്ചിരുന്നത്. ഇതാണ് 180 ദിവസമായി വര്‍ധിപ്പിച്ചിരിക്കുന്നത്.
കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാന്‍ മാതാപിതാക്കള്‍ക്ക് സമയം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണടക സര്‍ക്കാരിന്റെ നീക്കം. പുതിയ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
Discussion about this post