ഒരു ലോക്ക് ഡൗണ്‍ കൂടി താങ്ങില്ല; കൊവിഡിന്റെ രണ്ടാം തരംഗം രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളിയെന്ന് മോഡി

2nd Covid wave | Bignewslive

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യം നേരിടുന്നത് കനത്ത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്പി നരേന്ദ്ര മോഡി. മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയെന്നും മോഡി കുറ്റപ്പെടുത്തി.

രാജ്യം നേരിട്ടതില്‍വെച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്റ്മെന്റ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകള്‍ കൂട്ടണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ഒരിക്കല്‍ കൂടി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമാകില്ലെന്നും ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും മോഡി പറഞ്ഞു.

Exit mobile version