ജനിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ എല്ലാ ഒൌദ്യോഗിക രേഖകളും സ്വന്തമാക്കി സൂറത്തില്‍ ഒരു നവജാതശിശു. സൂറത്തില്‍ ഡിസംബര്‍ 12ന് ജനിച്ച രാമയ്യ എന്ന കുഞ്ഞിനാണ് രണ്ട് മണിക്കൂറിനുളളില്‍ മാതാപിതാക്കള്‍ എല്ലാ രേഖകളും തയ്യാറാക്കി നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ എല്ലാ രേഖകളുമായി പങ്കുചേരുന്ന ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന സ്ഥാനം, മകള്‍ക്ക് ലഭിക്കണമെന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് കുഞ്ഞിന്റെ അച്ഛന്‍ അങ്കിത് നഗരാനി പറഞ്ഞു. ”അധികൃതരുടെ സഹായത്തോടെ എനിക്കെന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചു. ജനനത്തോടെ തന്നെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ചേരാനായതില്‍ എന്റെ മകള്‍ ഭാവിയില്‍ അഭിമാനിക്കും.” അങ്കിത് നഗരാനി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ പേര് ചേര്‍ത്ത ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന സ്ഥാനമിപ്പോള്‍ രാമയ്യക്ക് സ്വന്തമാണ്. വളരെ നേരത്തെ തന്നെ ഇതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നതായി കുഞ്ഞിന്റെ അമ്മ ഭൂമി നാഗരാനി പറഞ്ഞു. ജനിച്ച ഉടനെ ആദ്യം ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി. പിന്നീട് മറ്റു സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കുകയായിരുന്നു.
Discussion about this post