ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 24 മണിക്കൂറിനിടെ 685 പേര് രോഗബാധയെ തുടര്‍ന്ന് മരിച്ചു. 59,258 പേര് രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര് രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,66,862 ആയി എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
9,01,98,673 പേര് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 25,26,77,379 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീല്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍.
India reports 1,26,789 new #COVID19 cases, 59,258 discharges, and 685 deaths in the last 24 hours, as per the Union Health Ministry
Total cases: 1,29,28,574
Total recoveries: 1,18,51,393
Active cases: 9,10,319
Death toll: 1,66,862Total vaccination: 9,01,98,673 pic.twitter.com/EDiGfB5kA3
— ANI (@ANI) April 8, 2021
Discussion about this post