ഒരു കൊവിഡ് രോഗിക്ക് ഒരേസമയം 400ഓളം പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ കൊവിഡ് ദൗത്യസംഘം അധ്യക്ഷന്‍ ഡോ. സഞ്ജയ് ഓക് ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കൊവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പിടിമുറുക്കവെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ജലദോഷം, തീവ്രമല്ലാത്ത ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ ഇപ്പോള്‍ പ്രധാനമായും കണ്ടുവരുന്നത്. എന്നാല്‍ പലരും ഈ ലക്ഷണങ്ങളെ കണ്ടിട്ടും കൃത്യസമയത്ത് ചികിത്സ തേടാത്ത അവസ്ഥയും കണ്ടുവരുന്നുണ്ടെന്ന് അധികൃതര്‍ അപറയുന്നു.
ഈ ലക്ഷണങ്ങള്‍ കണ്ടിട്ടും ചികിത്സ തേടാതെ രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രം കോവിഡ് 19 കേന്ദ്രങ്ങളില്‍ എത്തുന്നവരെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റാനാകാത്ത സാഹചര്യമാണുള്ളതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ലക്ഷണങ്ങളെ കോവിഡ് ലക്ഷണങ്ങളായി കണ്ട് ഉടനടി ചികിത്സ ആരംഭിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ രണ്ടാം കോവിഡ് വ്യാപന തരംഗത്തിന്റെ മുന്‍പന്തിയിലാണ് മഹാരാഷ്ട്ര.