ബംഗളൂരു: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.അപ്പാര്‍ട്ട്‌മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്.
ആളുകള്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, ആളുകള്‍ ഒത്തുകൂടുന്ന മറ്റ് പരിപാടികള്‍ എന്നിവക്ക് നിയന്ത്രണമുണ്ടെന്ന് ബംഗളൂരു പോലീസ് കമീഷണര്‍ കമല്‍ പന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം 6000 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇന്നലെ 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസാണിത്. 24 മണിക്കൂറിനിടെ 630 പേര്‍ മരിക്കുകയും ചെയ്തു. 59,856 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
CORRECTION | Karnataka: In wake of #COVID19 situation in Bengaluru, restrictions under* Sec 144 CrPC to be imposed in city from today
"Prohibit operation of amenities like Swimming Pool, Gymnasium, Party Halls in apartment/residential complexes in Bengaluru City" reads the order
— ANI (@ANI) April 7, 2021
Discussion about this post