മുംബൈ: കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ സ്റ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുംബൈ മേയര്‍. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി മേയറും രംഗത്തെത്തിയത്.
മുംബൈ നഗരത്തിലെ വാക്സിന് സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മേയര്‍ കിഷോറി പെഡ്നേക്കര്‍ അറിയിച്ചു. ‘കൂടുതല്‍ ഡോസുകളും സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് നല്‍കുന്നത്. നമ്മുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ് അവശേഷിക്കുന്നത്. വാക്സിന് അപര്യാപ്തതയുണ്ട്. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ കേന്ദ്രത്തോടും മുഖ്യമന്ത്രിയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് മേയര്‍ പറയുന്നു.
45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനായി ആവശ്യമായ വാക്സിന് നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധമുയര്ത്തരുതെന്ന് വ്യാപാരികളോട് മേയര്‍ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post