ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ബിജെപി നേതൃത്വം. കോയമ്പത്തൂര്‍ സൗത്തില്‍ പോളിംഗ് ബൂത്തില്‍ കമല്‍ ഹാസനൊപ്പം പോയതിന്റെ പേരിലാണ് ബിജെപി നിയമനടപടിക്കൊരുങ്ങുന്നത്.
കമല്‍ ഹാസന് ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം താരം മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലേക്ക് മക്കള്‍ക്കൊപ്പം പോവുകയായിരുന്നു. ശ്രുതിക്കൊപ്പം സഹോദരി അക്ഷരയും ഉണ്ടായിരുന്നു. ഇതാണ് ബിജെപി ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
വോട്ടിങ്ങ് കണക്കുകള്‍ അറിയുന്നതിനാണ് കമല്‍ ഹാസന് ബൂത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് എതിര് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്കുന്നു എന്ന് ആരോപിച്ച് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി രംഗത്തെത്തി.
ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ മഹിള വിങ്ങിന്റെ നേതാവ് വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപി ജില്ല പ്രിസിഡന്റ് നന്ദകുമാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പോളിങ്ങ് ബൂത്ത് സന്ദര്‍ശനം നടത്തിയതിന് നടി ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Discussion about this post