ചെന്നൈ: ഇവിഎമ്മുകളും വിവിപാറ്റുകളും കൊണ്ടുപോയത് കഴുതകളുടെ പുറത്ത്. തമിഴ്നാട്ടിലാണ് അമ്പരപ്പിക്കുന്ന സംഭവം. പോളിംഗ് ബൂത്തിലേയ്ക്കുള്ള റോഡ് മോശമായതിനാലാണ് കഴുത പുറത്ത് കയറ്റി ഇവിഎമ്മുകളും വിപിപാറ്റുകളും പോളിംഗ് ബൂത്തിലേയ്ക്ക് എത്തിച്ചത്.
ഈറോഡ് ആന്തിയൂര്‍ മണ്ഡലത്തിലും ധര്‍മ്മപുരിയിലെ അഞ്ച് മണ്ഡലങ്ങളിലുമാണ് സംഭവം. പോലീസ് സംരക്ഷണത്തോടെയായിരുന്നു കഴുതകള്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വഹിച്ചത്. ഉദ്യോഗസ്ഥരുടെ കഷ്ടപ്പാട് കണ്ട് പിന്നീട് നാട്ടുകാരും സഹായത്തിനെത്തി. അതേസമയം സംസ്ഥാനത്ത് മന്ദഗതിയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.
രാവിലെ തന്നെ വിവിധ താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമല്ഹാസന്, ശിവകാര്ത്തികേയന് എന്നിവര്‍ അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി. ഇളയദളപതി വിജയ് സൈക്കിളിലെത്തി വോട്ടുചെയ്യാന്‍ എത്തിയതും ചര്‍ച്ചയായിരുന്നു.
Discussion about this post