ചെന്നൈ: നാളെയാണ് തമിഴ്നാട്ടിലെയും നിയമസഭാ തിരഞ്ഞെടുപ്പ്. ജനവിധി തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കലാശക്കൊട്ടിന്റെ അവസാന മണിക്കൂറിന്റെ ചിത്രമായി എല്ലാവരും പങ്കുവച്ചത് പാര്‍ട്ടി കൊടികളും പ്രവര്‍ത്തകരും ചേര്‍ന്നുള്ള ആവേശകരമായ ചിത്രങ്ങളായിരുന്നു.
അതേസമയം, തമിഴ്നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പങ്കുവച്ച തേഞ്ഞു തീരാറായ രണ്ടു ചെരിപ്പുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. ഓമലൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മോഹന്‍ കുമാരമംഗലമാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ട്വിറ്ററില്‍ ചെരിപ്പുകളുടെ പങ്കുവച്ച ശേഷം അദ്ദേഹം താഴെ ഇങ്ങനെയെഴുതി- ”സത്യസന്ധമായി എനിക്ക് പറയാന്‍ സാധിക്കും; ഈ പോരാട്ടത്തില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല, ഒഴിഞ്ഞ കൈകളുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നത്”.
എഐഡിഎംകെയുടെ ആര് റാണിയാണ് മോഹന്‍ കുമാരമംഗലത്തിന്റെ എതിരാളി.
നാളെയാണ് കേരളത്തോടൊപ്പം തമിഴ്നാട്ടിലെ 234 സീറ്റുകളുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക.
The end of a campaign. I can honestly say I left it all on the field and saved nothing for the ride home. In god we trust and god comes in all shapes and sizes pic.twitter.com/YvzCvrjfZs
— Mohan Kumaramangalam மோகன் குமாரமங்கலம் (@MKumaramangalam) April 4, 2021
Discussion about this post