മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പുതിയ ചിത്രത്തിലെ ഷൂട്ടിംഗ് സെറ്റിലെ 45 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം രാം സേതുവിന്റെ സെറ്റിലാണ് പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സൂപ്പര്‍ സ്‌പ്രെഡ് ആണോ എന്ന നിഗമനത്തിലാണ് അധികൃതര്‍.
മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇത്രയും അംഗങ്ങള്‍ കൊവിഡ് സ്ഥിരീകരിച്ചത്. പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നടനെ ഇപ്പോള്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. ചികിത്സ കഴിഞ്ഞു ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.