ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മസ്ജിദിന് മുന്നിൽ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് കോടമ്പക്കം പോലീസ് കേസെടുത്തത്. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഖുശ്ബു.
ആരാധനാലയങ്ങൾക്ക് 100 കിലോ മീറ്റർ ചുറ്റളവിൽ തെരഞ്ഞെടുപ്പ് പ്രചാരണമോ വോട്ട് ചോദിക്കലോ പാടില്ലെന്നാണ് പെരുമാറ്റ ചട്ടം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
താൻ ഡ്യൂട്ടിയിലായിരിക്കെ, ഖുശ്ബുവും അനുയായികളും ഒരു പള്ളിക്ക് മുന്നിൽ നിൽക്കുകയും അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങാതെ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അവരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും പരാതിക്കാരൻ ആരോപിച്ചു.
Discussion about this post