ദിസ്പുര്‍: ആസാമിലെ ബിജെപി നേതാവിന്റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തി. ആസാമിലെ പതര്‍കണ്ടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. ഉടനടി നേതാവിനെ ജനങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് തെരഞ്ഞുടുപ്പ് കമ്മീഷന് അന്വഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് രംഗത്തെത്തി.
#ElectionsOnTruth: BJP MLA from Patharkandi in Karimganj Krishnendu Paul's alleged car was found to be carrying an EVM machine.
In the video, locals are seen surrounding the car which is a white Bolero.pic.twitter.com/g5HqfHsbtw
— truth. (@thetruthin) April 1, 2021
ഇന്നലെയാണ് പതര്‍കണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വാഹനത്തില്‍ നിന്ന് ഒരു വോട്ടിങ് മെഷീന് നാട്ടുകാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഈ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളിലെ നേതാക്കന്മാര് സ്ഥലത്തെത്തുകയും കാറ് തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാണ് ഇയാള്‍ ഇത് എടുത്തുകൊണ്ടുപോയത് എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നു.
Discussion about this post