മുംബൈ: കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്ന സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. സച്ചിൻ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യ ലെജൻസിനായി മത്സരം നയിച്ച സച്ചിന് കോവിഡ് ബാധിച്ചത് ടീം അംഗങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു. സച്ചിന് പിന്നാലെ കൂടെ ടീമിലുണ്ടായിരുന്ന ഇർഫാൻ പത്താനും സഹോദരൻ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ അവസാനിച്ച വേൾഡ് സേഫ്റ്റി ടി20 സീരീസ് ടൂർണമെന്റിൽ കിരീടമുയർത്തിയത് സച്ചിൻ നയിച്ച ഇന്ത്യൻ ലെജൻസാണ്.
നേരത്തെ, താൻ കോവിഡ് ബാധിതനായെന്ന കാര്യം സച്ചിൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വീട്ടിൽ തന്നെ തുടരുന്നുവെന്നായിരുന്നു സച്ചിൻ പറഞ്ഞത്.
Discussion about this post