ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 72,330 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 459 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 40,382 പേര് ഇന്നലെ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ, 72,330 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. ഇതില്‍ 1,14,74,683 പേര് രോഗമുക്തി നേടി. ആകെ കൊവിഡ് മരണം 1,62,927 ആയി ഉയര്‍ന്നു. നിലവില്‍ 5,84,055 പേരാണ് ഇന്ത്യയില്‍ ചികില്‍സയിലുള്ളത്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 39,544 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 28,12,980 ആയി. ഇന്നലെ മാത്രം 227 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,549 ആയി ഉയര്‍ന്നു. അതേസമയം 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് രാജ്യത്ത് ഇന്ന് ആരംഭിക്കും. രാജ്യത്ത് ഇതുവരെ 6,51,17,896 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post