ന്യൂഡല്‍ഹി: രാജ്യത്ത് കുറവില്ലാതെ കൊവിഡ് വ്യാപനം. രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 354 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 41,280 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,21,49,335 ആയി. ഇതില്‍ 1,14,34,301 പേര് കൊവിഡ് മുക്തരായി. 5,52,566 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,62,468 പേര് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 27918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 63054353 ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുണ്ട്.
India reports 53,480 new #COVID19 cases, 41,280 discharges, and 354 deaths in the last 24 hours, as per the Union Health Ministry
Total cases: 1,21,49,335
Total recoveries: 1,14,34,301
Active cases: 5,52,566
Death toll: 1,62,468Total vaccination: 6,30,54,353 pic.twitter.com/XfWELl3Gel
— ANI (@ANI) March 31, 2021
Discussion about this post