പ്രശസ്ത ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു

diljan

ചണ്ഡീഗഡ്: പ്രശസ്ത പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ അന്തരിച്ചു. അമൃതസർ-ജലന്ധർ ദേശീയ പാതയിൽ വച്ചായിരുന്നു അപകടം.

ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയിൽ തകർന്ന കാറിന്റെ മുൻഭാഗം തകർത്താണ് ഗായകനെ പുറത്തെടുത്തത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

ഗായകന്റെ മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് അനുശോചിച്ചു.

Exit mobile version