ഭുവനേശ്വര്‍: ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ പൊരിവെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടത്തിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഒഡിഷയിലെ മയൂര്‍ബഞ്ജിലാണ് മനസാക്ഷിയില്ലാത്ത സംഭവങ്ങള്‍ അരങ്ങേറിയത്. റീന ബക്സലിനെ മയൂര്‍ബഞ്ജ് എസ്പിയാണ് സസ്‌പെന്‍ഷനിലായത്.
ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പരിശോധനയ്ക്ക് പോവുകയായിരുന്ന ഗുരുബാരി എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥ പിഴയീടാക്കിയത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഗുരുബാരി ഹെല്‍മറ്റ് ധരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് ബിക്രം ബിരുലി പറഞ്ഞുനോക്കിയെങ്കിലും സാരത്ത് പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജായ റീന ബക്സല്‍ അത് ചെവിക്കൊണ്ടില്ല.
പിഴയായി അഞ്ഞൂറ് രൂപ അടയ്ക്കണമെന്ന് ശഠിച്ച റീന ബക്സല്‍ പിഴ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശേഷം, പൊരിവെയിലില്‍ ഭാര്യയെയും കൂട്ടി നടന്നുപോയി പിഴ അടച്ചശേഷം ബിക്രം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.