ചെന്നൈ: മക്കൾ നീതി മയ്യം നേതാവായ നടൻ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും തമിഴ്നാട്ടിൽ പാർട്ടി പണം വാങ്ങിയെന്ന ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ നേരത്തെ ആരോപിച്ചിരുന്നു. കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
തമിഴ്നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പ്രകാശ് കാരാട്ട് പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കമൽഹാസൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് പണം കൈപ്പറ്റിയാണെന്നായിരുന്നു ആരോപണം. തമിഴ്നാട്ടിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ രണ്ടായിട്ട് വേണം കാണാനെന്നും കമൽഹാസൻ പറഞ്ഞിരുന്നു.
Discussion about this post