ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് അപകടം. ഗുര്‍ഗാവ് ദ്വാരക എക്സ്പ്രസ്വേയില് ദൗലാതാബാദിന് സമീപമാണ് മേല്‍പ്പാലം തകര്‍ന്നത്.
ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ദൗലത്താബാദിന് സമീപം രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടന്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. മേല്‍പാലത്തിന്റെ ഒരു ഭാഗം അടര്‍ന്നുവീണാണ് അപകടം സംഭവിച്ചത്.
Haryana: Under construction flyover on Gurugram-Dwarka Expressway near Daulatabad collapses; 2 workers have been injured. Details awaited. pic.twitter.com/EAkvNOL0ay
— ANI (@ANI) March 28, 2021
Discussion about this post