മുംബൈ: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഫ്യൂ തീരുമാനം.
വിവിധ ജില്ലകളില്‍ പ്രത്യേകനിയന്ത്രണങ്ങളും ഉണ്ടാകും. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന പാല്‍ഘര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണമേര്പ്പെടും. ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ മുഴുവന്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങള്‍ നടത്തരുത്.
റെസ്റ്റോററ്റുകളുടെ പ്രവര്‍ത്തന സമയവും കുറച്ചു. റെസ്റ്റോറന്റുകള്‍ രാത്രി ഒമ്പതുവരെ മാത്രമേ തുറക്കാവൂ. പാര്‍സലുകള്‍ രാത്രി പത്തുവരെ നല്‍കാം. ഹോളി ആഘോഷങ്ങള്‍ നിയന്ത്രിച്ചു.
ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിര്‍ദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post