ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂമര്‍ദ്ദം ആന്ധ്രപ്രദേശില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കന്‍ തീരത്ത് ഫെത്തായ് എത്തി ശക്തമായ ചുഴലിക്കാറ്റുണ്ടാക്കും. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരുന്ന മൂന്നുദിവസങ്ങളില്‍ ഈ മേഖലയില്‍ ശക്തമായ മഴയും ഉണ്ടാകും. മത്സ്യത്തൊളിലാളികള്‍ കടലില്‍ പോകരുത്. വടക്കന്‍ തമിഴ്‌നാട്ടിലും പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വടക്കേ ഇന്ത്യയില്‍ ആറ് മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫെതായ്.