ചെന്നൈ: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍കാല നടി ഷക്കീല. സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് താരം പറയുന്നു. അച്ഛനില്‍ നിന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും അച്ഛനോടുള്ള സ്നേഹസൂചകമായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കിഷ്ടമാണ് കോണ്‍ഗ്രസിനെ എന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. അതേസമയം, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബുവിനെ പോലെ ആകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസില്‍ നേരിട്ട കടുത്ത അവഗണനയെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷിനെ കുറിച്ചുള്ള ചോദ്യത്തോട് ഷക്കീല ഒഴിഞ്ഞുമാറുകയും ചെയ്തു.
ഷക്കീലയുടെ വാക്കുകള്‍;
‘എനിക്കിഷ്ടമാണ് കോണ്‍ഗ്രസ്സിനെ. എന്റെ പിതാവിനും കോണ്‍ഗ്രസ്സിനെയാണ് ഇഷ്ടം. എനിക്ക് വിളി വന്നു. അങ്ങനെ അച്ഛന് വേണ്ടിയും പിന്നെ നല്ല കാര്യങ്ങള്‍ ചെയ്യാനും പാര്‍ട്ടിയിലേക്ക് വരാമെന്ന കരുതി. ഖുശ്ബുവിനെ പോലെ പാര്‍ട്ടി മാറാന്‍ എനിക്കുദ്ദേശമില്ല. പാര്‍ട്ടി മാറുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാനെന്തായാലും അങ്ങനെ മാറി മാറിപ്പോവില്ല. സിനിമാഭിനയം തുടര്‍ന്നു കൊണ്ട് തന്നെ പാര്‍ട്ടയില്‍ പ്രവര്‍ത്തനം തുടരും.
Discussion about this post