ചെന്നൈ: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ഏപ്രിൽ ആറിന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പാണ് മാറ്റിവെയ്ക്കാമോ എന്ന് കോടതി ചോദിച്ചിരിക്കുന്നത്.
ബിജെപി ആധാർ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാർ കാർഡുകളുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തിൽ വോട്ടർമാരെ ബന്ധിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകൾ അയക്കുകയും ചെയ്തുവെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിവെയ്ക്കാനാവില്ലെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തിൽ അന്വേഷണം നടത്താനും പൂർണമായ റിപ്പോർട്ട് മാർച്ച് 30ന് മുൻപ് സമർപ്പിക്കാനും നിർദേശം നൽകി.
Discussion about this post