ചെന്നൈ: പ്രമുഖ നടിയും നിര്‍മ്മാതാവുമായ ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി ശ്രീനിവാസനാണ് താരത്തിന് അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
പാര്‍ട്ടിയിലെ മനുഷ്യാവകാശ വിഭാഗത്തിലാണ് താരം പ്രവര്‍ത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം ചാനല്‍ ഷോകളിലും ശ്രദ്ദേയയാണ്. ആദ്യകാലങ്ങളില്‍ അഡള്‍ട്ട്സ് ഓണ്‍ലി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. സിനിയ്ക്ക് പുറമെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താരം നേരത്തെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. തമിഴ്നാട്ടിലെ നിരവധി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഷക്കീല സഹായങ്ങള്‍ ചെയ്തിരുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഫാഷന്‍ ഡിസൈനറുമായ മില്ലയെ ഷക്കീല ദത്തെടുത്ത് മകളാക്കിയ വാര്‍ത്തയും മകളുടെ ചിത്രവും താരം നേരത്തെ പുറത്ത് വിട്ടിരുന്നു. ഷക്കീല നിലവില്‍ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ താമസിച്ച് വരികയാണ്.
Discussion about this post